മലപ്പുറം- വിടചൊല്ലിയ പ്രിയപ്പെട്ട ഉസ്്താദിനെ അവസാനിമായി ഒരു നോക്കു കാണാന്‍ തടിച്ചു കൂടിയത് വന്‍ ജനാവലി. ഇന്നലെ പുലര്‍ച്ചെ നിര്യാതനായ സമസ്ത രേള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്്‌ല്യാര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനും മയ്യിത്ത് നമസ്‌കരിക്കാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജനങ്ങള്‍ ചെമ്മാട് എത്തിയത്. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച പൊതുദര്‍ശനം വൈകുന്നേരം വരെ നീണ്ടു. നാലരയോടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോഴും നിരവധി പേരാണ് വരിയില്‍ കാത്ത് ഉണ്ടായിരുന്നത്. ദാറുല്‍ഹുദാ അങ്കണത്തിലും കൊണ്ടോട്ടിയിലുമായി നടന്ന മയ്യിത്ത് നമസ്‌കാരങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വിദൂര ദിക്കുകളില്‍ നിന്നടക്കം നിരവധി പേരാണ് രണ്ടിടങ്ങളിലുമെത്തിയത്. അരമണിക്കൂര്‍ ഇടവിട്ട് നടന്ന മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് സമസ്തയുടെ നേതാക്കളും പണ്ഡിതരും നേതൃത്വം നല്‍കി.
വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ പ്രതിനിധികളും ജനാസ സന്ദര്‍ശനത്തിനും മയ്യത്ത് നമസ്‌കാരത്തിനുമായി ദാറുല്‍ഹുദായിലെത്തി. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എ യൂസുഫലി, എം.ഐ ഷാനവാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ വീരാന്‍ കുട്ടി. ഡോ.എന്‍.എ.എം അബ്ദുല്‍ അസീസ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, പി.കെ.കെ ബാവ, എ.പി അബ്ദുല്‍ വഹാബ്, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, നജീബ് മൗലവി, അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, സി.പി ഉമര്‍ സുല്ലമി, ഡോ. ഇ.കെ അഹ്മദ് കുട്ടി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഹ്മദ് അബ്ദുല്ല ഹുറൂബ് അജ്മാന്‍, ശൈഖ് മഹ്മൂദ് റാസല്‍ ഖൈമ, സി.പി സൈതലവി, കെ.എം സൈതലവി ഹാജി, പി.കെ ഫിറോസ്, തോടൂര്‍ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, നവാസ് പൂനൂര്‍, എ സജീവന്‍, പി.കെ ഫിറോസ്, ടി.പി അഷ്‌റഫ് അലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
