എന്‍ ഊര് അവലോകന യോഗം

വയനാട്:  എന്‍ ഊര് പദ്ധതിയുടെ പുരോഗതി അവലോകന യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ലക്കിടിയില്‍ 25 ഏക്കര്‍ ഭൂമിയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തിയുടെ അവലോകനമാണ് യോഗത്തില്‍ നടന്നത്. ആദിവാസി വിഭാഗത്തിന്റെ തനത് ഉത്പന്നങ്ങളുടെ വിപണന സാധ്യതകള്‍ക്ക് പുതിയ വഴിയൊരുക്കുകയാണ് എന്‍ ഊര് പദ്ധതി. ഗോത്രപൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളായ ട്രൈബല്‍ മാര്‍ക്കറ്റ്, ട്രൈബല്‍ റസ്റ്റോറന്റ്, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ഹൗസ് എന്നിവയുടെ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തി. യോഗത്തില്‍ സബ്ബ് കളക്ടര്‍ ശീറാം സാംബശിവ റാവു, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കൃഷ്ണന്‍, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ്, ആര്‍ക്കിടെക്ട്മാരായ വിനോദ് സിറിയക്, സി.പി. ഷൈലേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *