രണ്ടില കൊഴിയുന്നുവോ?

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് അടക്കാന്‍ ഉദ്ദേശിച്ച ഉള്‍പാര്‍ട്ടി വിവാദം പൊട്ടിപ്പുറത്താവുന്നു. പാര്‍ട്ടി ലീഡര്‍ മാണിയെ തളയ്ക്കാന്‍ ശ്രമിക്കുന്ന പി ജെ ജോസഫിന് ഒപ്പം നില്ക്കുന്നവര്‍ നല്കുന്ന തിരിച്ചടി പാരയാവുകയാണ്. മാണിയുമായി വിലപേശുമ്പോള്‍ ഒപ്പം നില്ക്കുന്ന നേതാക്കള്‍ ഇടതുമുന്നണിയില്‍ ചേക്കാറാന്‍ നടത്തുന്ന ശ്രമമാണ് ജോസഫിന് വിനയാവുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ സി ജോസഫ് എന്നിവരാണ് സി പി എം നേതൃത്വവുമായി ചര്‍ച്ചയിലുള്ളത്. എന്നാല്‍ യു ഡി എഫ് വിട്ടു വരുന്ന സാഹചര്യത്തിലേ മുന്നണിയില്‍ സാഹചര്യമുണ്ടാവൂയെന്നത് സി പി എം ജോസഫിനോട് വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പോവുമ്പോള്‍ ആദ്യ കലാപം കേരള കോണ്‍ഗ്രസില്‍ നിന്നാണ്. ഇന്നലെ മാണിയും ജോസഫും നടത്തിയ ചര്‍ച്ചയില്‍ വിവാദമുണ്ടാക്കരുതെന്ന തീരുമാനത്തിലാണ് പിരിഞ്ഞത്. കൂടുതല്‍ സീറ്റ് യു ഡി എഫില്‍ ചോദിക്കുകയും അങ്ങനെ കിട്ടിയാല്‍ പങ്കിട്ടെടുക്കാമെന്ന ധാരണയാണ് യോഗത്തിലുണ്ടായത്. രാഷ്ട്രീയ തന്ത്രജ്ഞതയുടെ നേതാവായ മാണി ജോസഫ് ഗ്രൂപ്പിനെ പിളര്‍ത്താനാണ് ശ്രമം നടത്തുന്നത്. അതിലൂടെ കേരള കോണ്‍ഗ്രസിന്റെ അവസാന വാക്കാവാനുള്ള ശ്രമമാണ് മാണിയുടേത്.

Leave a Reply

Your email address will not be published. Required fields are marked *