തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നും വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. കരുനാഗപ്പള്ളി തഴവ മാടന്‍ചേരി ഏഴിലേത്ത് വീട്ടില്‍ സുഫല്‍ (19), തഴവ നാദിര്‍ഷാ മന്‍സിലില്‍ നാദിര്‍ഷ (19) എന്നിവരെയാണ് കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സുഫലിനെ കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും നാദിര്‍ഷായെ കൊല്ലം
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തുനിന്നുമാണ് പിടികൂടിയത്. പാക്കറ്റ് ഒന്നിന് 200 രൂപാ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് നാട്ടില്‍ കൊണ്ടുവന്നു സുഹൃത്തുക്കള്‍ക്കും മറ്റും 600 രൂപ നിരക്കില്‍ വില്‍പന നടത്താറുണ്ടെന്നു പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എവര്‍സന്‍ ലാസര്‍, ദിലീപ് കുമാര്‍, അനീഷ്, രഞ്ജിത്, അനില്‍, എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *