കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാരെ തെരഞ്ഞെടുത്തു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. സമസ്ത വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ അധ്യക്ഷനായി. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കൊയ്യോട് ഉമര്‍ മുസ്ലിയാരെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ഇപ്പോള്‍ പട്ടിക്കാട് ജാമിയ നൂരിയ്യ കോളജിന്റെ പ്രിന്‍സിപ്പലാണ് ആലിക്കുട്ടി മുസ്ലിയാര്‍. 1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും 2010 മുതല്‍ ജോയിന്റ് സെക്രട്ടറിയുമാണ്. ആഗോള ഇസ്ലാമിക പണ്ഡിത സഭാംഗം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി, കാസര്‍കോഡ് ഖാസി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *