മലപ്പുറം: ജില്ലയിലെ 15 വില്ലേജുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനത്തിന്റെ ഉദ്ഘാടനം വ്യവസായ- ഐ.ടി. വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ ഓണ്‍ലൈനായി പോക്കുവരവു നടത്തി ഉടന്‍ തണ്ടപ്പേര്‍ നമ്പര്‍ നല്‍കുന്ന സംവിധാനമാണ് നിലവില്‍ വന്നത്.
ഫെബ്രുവരി 26 ന് രജിസ്റ്റര്‍ ചെയ്ത ആധാര പ്രകാരം എളങ്കൂര്‍ വില്ലേജിലെ കൈവശക്കാരന് ഓണ്‍ലൈന്‍ പോക്കുവരവിലൂടെ തണ്ടപ്പേര് നല്‍കിയാണ് മന്ത്രി കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം കര്‍മം നിര്‍വഹിച്ചത്. ജില്ലാതല പട്ടയമേളയോടനു ബന്ധിച്ച് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി.
