ബംഗളൂരു: ഇസ്‌ലാമിനെ ലോകത്തു നിന്ന് ഇല്ലാതാക്കണമെന്ന് ബിജെപി എംപി. കര്‍ണാടകയിലെ ഉത്തര കന്നഡയില്‍ നിന്നുള്ള എംപി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയാണ് വിവാദ പ്രസ്ഥാവനയുമായി രംഗത്തെത്തിയത്. ലോകത്തു നിന്ന് ഇസ്‌ലാമിനെ തുടച്ചു നീക്കിയില്ലെങ്കില്‍ ഭീകരവാദത്തെ ഒരുകാലത്തും തടയാനാവില്ലെന്നാണ് ഹെഗ്‌ഡെ പറഞ്ഞത്.
ഹിന്ദുക്കളുടെ ശക്തി മുംസ്‌ലീംങ്ങളെ അറിയിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി രാംശങ്കര്‍ കതേരിയ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിനു മുന്‍പാണ് പുതിയ വിവാദത്തിന് ആനന്ദ് കുമാര്‍ ഹെഗ്‌ഡെ തിരികൊളുത്തിയിരിക്കുന്നത്.
