ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പ് മെയ് 16 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ മെയ് 19 ന് നടക്കും. ഏപ്രില്‍ 22 മുതല്‍ 29 വരെ നാമിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
നടത്തുന്നതെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ നസീം സെയ്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നോട്ടക്ക് പുതിയ ചിഹ്നം ഏര്‍പ്പെടുത്തിയതായും കമ്മീഷന്‍ അറിയിച്ചു.
മൊത്തം അഞ്ചു സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം 140, പഷ്ചിമ ബംഗാള്‍ 294, തമിഴ്‌നാട് 234, പുതുച്ചേരി 30, അസം 126 എന്നിങ്ങനെ 824 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
