റഹ്മാന്‍ പച്ചയോ ചുകപ്പോ

മലപ്പുറം: മുസ്ലിം ലീഗിന്റെ പത്തനാപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ പരമാവധി സീറ്റുകള്‍ സ്വതന്ത്രന്‍മാരെ ഉപയോഗിച്ച് പിടിച്ചെടുക്കാമെന്ന ഇടതുപക്ഷത്തിന്റെ തന്ത്രം തെരഞ്ഞെടുപ്പ്  രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാവുകയാണ്. ലീഗില്‍ നിന്ന് അടര്‍ത്തിയെടുത്ത കെ ടി ജലീലിനെ ഇക്കുറിയും തവനൂരില്‍ മത്സരിക്കും. താനൂരിലാണ് മറ്റൊരു മത്സരം. സിറ്റിംഗ് എം എല്‍ എ അബ്ദുറഹിമാന്‍ രണ്ടത്താണിക്കെതിരെ മത്സരിക്കുക വി അബ്ദുറഹിമാനാവും. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീടാണെങ്കിലും അബ്ദുറഹിമാന്‍ പ്രചരണ മണ്ഡലത്തില്‍ തുടങ്ങിക്കഴിഞ്ഞു. എതിരാളികള്‍ അല്പം അതിശയോക്തിയില്‍ പറയുന്നത് ഇടതു സ്വതന്ത്രന്‍ അബ്ദുറഹിമാന്‍ തീരദേശ മേഖലയില്‍ വോട്ടുറപ്പിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ്. ഇതില്‍ അതിശയോക്തിയില്ല. തീരദേശം എങ്ങനെ പിടിക്കണമെന്നറിയാവുന്ന പഴയ കോണ്‍ഗ്രസ് നേതാവ്  വി അബ്ദുറഹിമാന്‍ പടയോട്ടം തുടങ്ങിക്കഴിഞ്ഞു.

ആറായിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ വിജയിച്ച ലീഗിലെ അബ്ദുറഹിമാന്‍ രണ്ടത്താണിക്ക് ഇക്കുറി കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി പ്രചരണം തുടങ്ങിയെങ്കിലും, ഇടതു പക്ഷത്തില്‍ എതിര്‍പ്പില്ലാത്ത നേതാവായ വി അബ്ദുറഹിമാന്‍ ഇടതു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മണ്ഡലത്തില്‍ പ്രചരണം തുടങ്ങിക്കഴിഞ്ഞു. തീരദേശ മേഖലയാണ് വി അബ്ദുറഹിമാന്‍ ടാര്‍ജറ്റ് ചെയ്യുന്നത്. വികസനമാണ്  അബ്ദുറഹിമാന്‍ രണ്ടത്താണി ഉയര്‍ത്തുന്നത്. യു ഡി എഫിന്റെ കുറഞ്ഞ ഭൂരിപക്ഷം ഇക്കുറി മറികടക്കാനാവുമെന്ന പ്രതീക്ഷയില്‍ ഇടതു സ്വതന്ത്രന്‍ മുന്നേറുമ്പോള്‍ കടുത്ത പോരാട്ടമാവും ലീഗിന്റെ തകരാത്ത മണ്ഡലത്തില്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *