നിലമ്പൂര്‍: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിനെതിരെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ സേവ് കോണ്‍ഗ്രസ് ഫോറം. മലപ്പുറം ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെതിരെ നിലകൊള്ളുന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ കപട മതേതരവാദമാണ് ആര്യാടന്‍ പിന്തുടരുതെന്ന് ഇവര്‍ ആരോപിക്കുന്നു. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണതുടര്‍ച്ചയെന്നതിലേക്ക് ഈ തെരഞ്ഞെടുപ്പില്‍ നീക്കം നടത്തുമ്പോള്‍ ഇതിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളാണ് നിലമ്പൂരില്‍ നടക്കുന്നതെന്നാണ് സേവ് കോണ്‍ഗ്രസ് ഫോറം നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി ഓഫിസില്‍ തൂപ്പുകാരിയായ രാധ കൊല്ലപ്പെട്ടതും സോളാര്‍ കേസും സരിതയും ഉള്‍പ്പെടെ ചില ആരോപണങ്ങള്‍ ആര്യാടനെതിരെ ഉയര്‍ത്താനാണ് നേതാക്കളുടെ ശ്രമം. ഇനി മത്സര രംഗത്തേക്കില്ലെന്ന് പറഞ്ഞ ആര്യാടന്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെയാണ് പ്രതിഷേധമുയരുന്നത്.
നിലമ്പൂര്‍ പാര്‍ട്ടി ഓഫിസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ടതും തുടര്‍ സംഭവങ്ങളും കോണ്‍ഗ്രസിനും യു ഡി എഫിനും ക്ഷീണം ചെയ്തിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ ആര്യാടന്‍ മുഹമ്മദും നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ എന്ന നിലയില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തും ഏകാധിപതികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സേവ് കോണ്‍ഗ്രസ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. മകനെ പിന്തുടര്‍ച്ചാവകാശിയാക്കി കൊണ്ടുവരാനാണ് ആര്യാടന്‍ മുഹമ്മദിന്റെ ശ്രമം. കോണ്‍ഗ്രസിലെ മറ്റു നേതാക്കളെ ചവിട്ടിയരച്ചാണ് ഈ തീരുമാനം. വ്യാജ മതേതര നിലപാടും ഇതിനായി ആര്യാടന്‍ കൊണ്ടുവരുന്നു. തന്റെ മകന് സീറ്റില്ലെങ്കില്‍ പാര്‍ട്ടിയേയും യു ഡി എഫിനേയും പരാജയപ്പെടുത്തുമെന്ന ഭീഷണി മുഴക്കുന്ന ആര്യാടന്‍ മുഹമ്മദിന് വഴങ്ങരുതെന്നും സംഘടന ആവശ്യപ്പെടുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അടുത്ത സാഹചര്യത്തില്‍ ലീഗിനെ പരസ്യമായി എതിര്‍ത്തിരുന്ന ആര്യാടന്‍ മുഹമ്മദ് പി കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരള യാത്ര സ്വീകരണ വേദിയില്‍ പങ്കെടുത്ത് ലീഗിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാളിതുവരെ ലീഗിനെയും തങ്ങള്‍ കുടുംബത്തെയും പരസ്യമായി ഒളിഞ്ഞും തെളിഞ്ഞും വാക്കുകള്‍ കൊണ്ട് ആക്രമിച്ച ആര്യാടന്‍ മുഹമ്മദ് മകന് വേണ്ടി ലീഗിനെ പ്രീണിപ്പിക്കാനുള്ള നീക്കമാണിപ്പോള്‍ നടത്തുന്നത്
