ഭാര്യയ്ക്കായ് ഒരുക്കിയ കെണിയില്‍ വീണത് അമ്മ; വന്‍ ദുരന്തം ഒഴിവായത് നാലനാരിഴയ്ക്ക്

വടകര: ഭാര്യയെ കൊല്ലാനൊരുക്കിയ കെണിയില്‍ കുടുങ്ങിയത് സ്വന്തം അമ്മ. ഒടുവില്‍ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാറാണ് (50) വടകര പൊലീസിന്റെ പിടിയിലായത്.ഇന്നലെ രാവിലെ ആറു മണിയോടെ പെട്രോള്‍, മണ്ണെണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഇയാള്‍ ഭാര്യ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്.

ഭാര്യയുമായി വേറിട്ടു കഴിയുകയായിരുന്നു ഇയാള്‍. ഭാര്യയാണെന്ന് കരുതി അമ്മയുടെ നേര്‍ക്ക് മുളക്‌പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ തീകൊളുത്താന്‍ വൈകിയതിനാല്‍ ദുരന്തം ഒഴിവായി.. ബഹളം കേട്ട് ഷീജയും സഹോദരന്‍ ഷാജിയും എത്തി അനില്‍കുമാറിനെ തടഞ്ഞു. . പിടിവലിക്കിടയില്‍ ഷാജിക്കും അമ്മ രമക്കും പരിക്കേറ്റു. നാട്ടുകാര്‍ ഓടിക്കൂടി അനില്‍കുമാറിനെ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി. പരിക്കേറ്റ ഷാജിയും രമയും ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *