പത്തനംതിട്ട: ജില്ലയിലെ പോളിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ വോട്ടര്‍ ബോധവത്ക്കരണ പരിപാടിയുടെ (സ്വീപ്പ്) ഭാഗമായി ത്രിതല തന്ത്രം നടപ്പാക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. പോളിംഗ് ബൂത്തുതലത്തില്‍ വോട്ടുചെയ്തവരുടെ പട്ടിക നറുക്കിട്ട് സമ്മാനം നല്‍കുന്നകാര്യവും പരിഗണിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ എട്ടു ശതമാനമെങ്കിലും പോളിംഗ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രത്യേക ജനവിഭാഗങ്ങളെ ബൂത്തിലെത്തിക്കുക, 60 ശതമാനത്തില്‍ കുറവ് പോളിംഗ് മുന്‍ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടപ്പാക്കുക. സായുധ സേനകളില്‍ ജോലിചെയ്യുന്ന അയ്യായിരത്തോളം പേര്‍ ജില്ലയിലുണ്ട്. ഇവരെ വോട്ടുചെയ്യിപ്പിക്കുന്നതിനുള്ള പ്രചരണ പരിപാടികള്‍ നടത്തും. ജില്ലയിലെ കിടപ്പുരോഗികളായ 3500 പേരെ ബൂത്തിലെത്തിക്കാനുള്ള നടപടികള്‍ക്കും രൂപം നല്‍കി. ഏപ്രില്‍ പകുതിയോടെ ഈ നടപടികള്‍ തുടങ്ങാനാവും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ജില്ലയിലെ കോളേജുകളില്‍ ഫ്‌ളാഷ് മോബുകള്‍ സംഘടിപ്പിക്കുന്നതിനു പുറമെ പ്രത്യേക സംഘം ഇവരെ സന്ദര്‍ശിച്ച് വോട്ട് ചെയ്യേണ്ടുന്നതിന്റെ പ്രാധാന്യം വിശദീകരിക്കും. കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് താമസിക്കുന്നവരെയും പഠിക്കുന്ന വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തും. നഗരങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ലിംഗ പരിവര്‍ത്തിതര്‍ തുടങ്ങിയവര്‍ക്കിടയിലും പ്രചരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഹ്രസ്വചിത്രം തയാറാക്കി തിയേറ്ററുകളിലൂടെയും ചാനലുകളിലൂടെയും പ്രദര്‍ശിപ്പിക്കും. മൊബൈല്‍ വോട്ടിംഗ് യൂണിറ്റ് വിവിധ സ്ഥലങ്ങളിലെത്തിച്ചും പ്രചാരണം നടത്തും. പഞ്ചായത്ത്, റവന്യു ഓഫീസുകളില്‍ എത്തുന്നവര്‍ക്കായി വോട്ടേഴ്‌സ് വാളുകള്‍ ഒരുക്കും. ഇവിടെ വോട്ടര്‍മാര്‍ തങ്ങള്‍ വോട്ടുചെയ്യുമെന്ന് എഴുതി ഒപ്പിടാനുള്ള സംവിധാനമൊരുക്കും. വിദേശത്തുള്ള ജില്ലയിലെ വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിന് സമൂഹ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തും. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 60 ശതമാനത്തില്‍ താഴെ വോട്ടിംഗ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ പ്രത്യേക പ്രചരണം സംഘടിപ്പിക്കും. വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ജില്ലാ കളക്ടറുടെ കത്ത് ഈ മേഖലയിലെ വീടുകളില്‍ ബി.എല്‍.ഒമാര്‍ മുഖേന വിതരണം ചെയ്യും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംഗ് ശതമാനം 68.11 ആയിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 65.67 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. തിരുവല്ല (65.14%), ആറ?ുള (65.41%) മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് പോളിംഗ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 ഉം 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 92 ഉം ബൂത്തുകളിലാണ് 60 ശതമാനത്തില്‍ താഴെ പോളിംഗ് രേഖപ്പെടുത്തിയതെന്ന് കളക്ടര്‍ പറഞ്ഞു. സ്വീപ്പ് പദ്ധതിയുടെ ലോഗോ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഐ.അബ്ദുല്‍ സലാമിന് നല്‍കി ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പ്രകാശനം ചെയ്തു.
