തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശത്തെ തുടര്‍ന്ന് പന്തളത്ത് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശബരിമലകര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന റിമാന്‍ഡ് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അത്തരത്തില്‍ റിപ്പോര്‍ട്ട് എഴുതിയത് തല തിരിഞ്ഞ പൊലീസുകാരനായിരിക്കും. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതി മനസിലാക്കാന്‍ പൊലീസുകാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് സി.പി.എം ഒാഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്ന് പ്രകടനത്തിനു നേര്‍ക്ക് കല്ലെറിഞ്ഞത്. ഇതിനായി കെട്ടിടത്തിനു മുകളില്‍ കുറേയാളുകള്‍ സംഘം ചേര്‍ന്നു. കരിങ്കല്ല്, ഇഷ്ടിക കഷ്ണങ്ങള്‍ എന്നിവയും ശേഖരിച്ചിരുന്നു. തലയ്ക്കേറ്റ മാരക പരിക്കാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തു. ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം നടക്കുന്നതിനു മുമ്ബ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് വിഷയത്തില്‍ കോടിയേരിയുടെ പ്രസ്‌താവന.
