തന്റെ ഇതുവരെയുള്ള കരിയറിലെ മികച്ച നേട്ടമാണ് ഓസ്ട്രേലിയയിലെ പരമ്ബര വിജയമെന്ന് വീരാട് കൊഹ്ലി. നേരത്തെ ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ താന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളില്‍ പലരും അന്ന് വികാരഭരിതരാകുന്നത് താന്‍ കണ്ടിരുന്നു. ഇന്ന് അതെ വികാരങ്ങളിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്നും കൊഹ്ലി പറഞ്ഞു.
ഏഷ്യയില്‍ നിന്നുള്ള ഒരു ടീം ആദ്യമായാണ് ഓസ്ട്രേലിയയില്‍ പരമ്ബര സ്വന്തമാക്കുന്നത്. ഈ പരമ്ബര വിജയം ടീമിനു പുതിയൊരു ഐഡന്റിറ്റി നല്‍കും. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഞങ്ങള്‍ ശരിയായ ദിശയിലാണെന്ന ബോധം ഞങ്ങള്‍ക്കുണ്ടായിരുന്നു, അതാണ് ഇന്നിവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ ടീമിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും കൊഹ്ലി പറഞ്ഞു.
