തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ നിയമനിര്‍മാണം മാത്രമാണ് പരിഹാര മാര്‍ഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആചാരം നിലനിര്‍ത്തുക എന്നത് ഭക്ത ജനങ്ങളുടെ താല്പര്യമാണ്. ഇതിനായിരിക്കണം എല്ലാവരും പിന്തുണ നല്‍കേണ്ടതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എസ്എസിനു വളരാന്‍ അവസരം ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. മുഖ്യമന്ത്രി പിടിവാശി ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
