ഹൈദരാബാദ്: ഭര്‍ത്താവ് മക്കളെ പീഢിപ്പിക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് രണ്ടു പിഞ്ചുമക്കളെ അമ്മ അതിദാരുണമായി കൊലപ്പെടുത്തി. സെക്കന്തരാബാദ് നഗരത്തിനടുത്തുള്ള മരട്പള്ളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വയസുകാരി അശ്വിത, മൂന്നു വയസുകാരി തവിഷ്‌ക എന്നീ കുട്ടികളെയാണ് അമ്മ രജനി ജനല്‍ചില്ലു പൊട്ടിച്ച് കഴുത്തു മുറിച്ച് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് വിനയ് മക്കളെ പീഢിപ്പിക്കുന്നതായി സംശയമുയര്‍ന്നതാണ് മക്കളെ കൊലപ്പെടുത്താന്‍ രജനിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം രജനി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പോലീസ് വിനയയെ ചോദ്യം ചെയ്തു. എന്നാല്‍ താന്‍ മക്കളെ പീഢിപ്പിച്ചിട്ടില്ലെന്നും എല്ലാം രജനിയുടെ സംശയം മാത്രമായിരുന്നെന്നുമാണ് അയാള്‍ പോലീസിന് നല്‍കിയമൊഴി.
