സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു . എരുമേലി വാവര്‍ പള്ളി അധികൃതരാണ് സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് അറിയിച്ചത്.ഒരു തരത്തിലുള്ള നിയന്ത്രങ്ങളും യുവതീപ്രവേശന വിധിയ്ക്ക് മുന്‍പും ശേഷവും ഏര്‍പ്പെടുത്തിയിട്ടില്ല എന്നും ശബരിമല വിധി ഉണ്ടാകുന്നതിന് മുന്‍പേ സ്ത്രീകള്‍ പള്ളിയില്‍ എത്താറുണ്ടായിരുന്നുവെന്നും വാവര് പള്ളി അധികൃതര്‍ വ്യക്തമാക്കി . തീര്‍ത്ഥാടകര്‍ പമ്ബയിലേക്ക് പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് പോകാറുള്ളത് എന്ന് മഹല്ല് പ്രസി. അഡ്വ.പി എച്ച്‌ ഷാജഹാന്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *