എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അച്ഛനും ചെറിയച്ഛനും പിടിയില്‍

കോയമ്ബത്തൂര്‍: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചായി മാനഭംഗപ്പെടുത്തിയ അച്ഛനെയും ചെറിയച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ചെറിയച്ഛനെ പൊലീസ് അന്വേഷിക്കുന്നു. 2015 മുതല്‍ അച്ഛന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നത് അറിഞ്ഞശേഷമാണ് ചെറിയച്ഛന്‍മാരും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ തുടങ്ങിയതെന്നാണ് വിവരം. സ്‌കൂളില്‍ അധ്യാപകര്‍ ശാരീരിക സ്പര്‍ശനവുമായി ബന്ധപ്പെട്ട ക്ലാസെടുക്കുമ്ബോഴാണ് പെണ്‍കുട്ടി അച്ഛനും അച്ഛന്റെ അനുജന്മാരും സ്ഥിരമായി മാനഭംഗപ്പെടുത്തുന്നതായി അറിയിച്ചത്. തുടര്‍ന്ന് ശിശുസംരക്ഷണ ഓഫീസില്‍ വിവരമറിയിച്ചു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി മാനഭംഗത്തിന് വിധേയയായതായി കണ്ടെത്തി.ഉന്തുവണ്ടിയില്‍ കടലക്കച്ചവടം നടത്തുന്ന മുപ്പത്തിയഞ്ചുകാരനായ അച്ഛനെയും 28 വയസ്സുള്ള അനുജനെയും പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 23 വയസ്സുള്ള മറ്റൊരു അനുജനെ പൊലീസ് അന്വേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *