ദേശീയ പണിമുടക്ക്: കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍; സുരക്ഷ ശക്തമാക്കി പോലീസ്

കോഴിക്കോട്: രാജ്യവ്യാപകമായി സംയുക്ത തോഴലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍ അറിയിച്ചു. ഇതോടെ പോലീസ് സുരക്ഷ ശക്തമാക്കി.

കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെയും വ്യപാരികള്‍ കട തുറന്നുവെങ്കിലും സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം കട അടപ്പിക്കുകയായിരുന്നു.

പ​ണി​മു​ട​ക്കി​നി​ടെ​ വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചതിനെച്ചൊല്ലി ​മ​ഞ്ചേ​രി​യി​ല്‍​ പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.

പ​ണി​മു​ട​ക്ക​നു​കൂ​ലി​ക​ള്‍​ ​ന​ട​ത്തി​യ​ ​പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ​സം​ഘ​ര്‍​ഷാ​വ​സ്ഥ​ ​ഉ​ട​ലെ​ടു​ത്ത​ത്. പ്ര​ക​ട​നം​ ​ന​ഗ​ര​ മ​ദ്ധ്യ​ത്തി​ലൂ​ടെ​ ​ക​ട​ന്നു​ ​പോ​വു​മ്ബോ​ള്‍​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ള്‍​ ​ബ​ല​മാ​യി​ ​അ​ട​പ്പി​ക്കാ​ന്‍​ ​വ്യാ​പ​ക​ ​ശ്ര​മ​ങ്ങ​ളു​ണ്ടാ​യി.​ ​​ ​ഇ​തോ​ടെ​ ​വ്യാ​പാ​രി​ക​ളും​ ​സം​ഘ​ടി​ച്ചു.​ ​സ​മ​രാ​നു​കൂ​ലി​ക​ളു​ടെ​ ​പ്ര​ക​ട​ന​ത്തി​നു​ ​സ​മാ​ന്ത​ര​മാ​യി​ ​വ്യാ​പാ​രി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധ​ ​മാ​ര്‍​ച്ചും ന​ട​ന്നു.​ ​

കൂ​ടു​ത​ല്‍​ ​വ്യാ​പാ​രി​ക​ള്‍​ ​എ​ത്തി​യ​തോ​ടെ​ ​ട്രേ​ഡ് ​യൂ​ണി​യ​ന്‍​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​അ​ട​പ്പി​ച്ച​ ​സ്ഥാ​പ​ന​ങ്ങ​ള്‍​ ​കേ​ര​ള​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​നേ​താ​ക്ക​ള്‍​ ​ഇ​ട​പെ​ട്ടു​ ​തു​റ​ന്നു.​ ​ഇ​ത് ​ഇ​രു​പ​ക്ഷ​വും​ ​ത​മ്മി​ലു​ള്ള​ ​വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി.​ ​ഇ​രു​വി​ഭാ​ഗം​ ​നേ​താ​ക്ക​ളും​ ​ത​മ്മി​ലു​ള്ള​ ​സം​ഘ​ര്‍​ഷം​ ​കൈ​യാ​ങ്ക​ളി​യി​ല്‍​ ​ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.​ ​​

Leave a Reply

Your email address will not be published. Required fields are marked *