കുവൈത്തില്‍ സ്വകാര്യ കമ്ബനിയില്‍ 40 കോടി തട്ടിയ രണ്ട് മലയാളികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ 40 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നാലംഗ മലയാളി സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍ . ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്.

കമ്ബനിയുടെ സ്പോണ്‍സറായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരേ കമ്ബനിയുടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. വളരെ ആസൂത്രിതമായിട്ടാണ് കോടികള്‍ കമ്ബനിയില്‍നിന്ന്‌ തട്ടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *