ഗു​ജ​റാ​ത്ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേസ്; റി​പ്പോ​ര്‍​ട്ട് ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ സു​പ്രീംകോ​ട​തി ഉ​ത്ത​രവ്

ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേസ് സം​ബ​ന്ധി​ച്ച എ​ച്ച്‌.​എ​സ്. ബേ​ദി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ സു​പ്രീംകോ​ട​തി ഉ​ത്ത​രവ്. റി​പ്പോ​ര്‍​ട്ട് ര​ഹ​സ്യ​മാ​ക്കി വ​യ്ക്ക​ണ​മെ​ന്ന ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി. ബേ​ദി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ലി​തി​ല്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ബി.​ജി. വ​ര്‍​ഗീ​സ്, ജാ​വേ​ദ് അ​ക്ത​ര്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

Leave a Reply

Your email address will not be published. Required fields are marked *