വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും; യുഎഇയില്‍ നിര്‍ണായക പ്രഖ്യാപനത്തിന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. 2019ലെ പ്രകടന പത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. അതേസമയം, ഈ ആവശ്യം ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച്‌ ഇന്ത്യക്കാര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കിനോക്കിയ ശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. നിരക്ക് ഏകീകരിച്ച്‌ എയര്‍ഇന്ത്യ ഇറക്കിയ ഉത്തരവിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയനീക്കം.

Leave a Reply

Your email address will not be published. Required fields are marked *