ലോക്സഭ പാസാക്കിയ സംവരണ ബില്ലിനെതിരേ എതിര്‍പ്പുമായി മുസ്ലീം ലീഗ്. സംവരണമെന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ലെന്നും സംവരണത്തിന്റെ അടിസ്ഥാനതത്വം സാമൂഹ്യനീതിയാണെന്നും ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഇപ്പോള്‍ പൗരത്വഭേദഗതി നിയമവും സംവരണ നിയമവും ധൃതിപിടിച്ച് നടപ്പാക്കിയത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നു തുറന്നടിച്ച ബഷീര്‍ ഇവ രണ്ടും രാജ്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി.
താത്പര്യമുള്ളവരെ മാത്രം സംരക്ഷിച്ച് നിര്‍ത്തുന്നതാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് രാജ്യത്ത് അസ്വസ്ഥതകളും അനൈക്യവും ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
