ന്യൂഡല്‍ഹി: രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസിലെ ഭരണഘടനാ ബെഞ്ചിലെ വാദം കേള്‍ക്കലില്‍നിന്ന് ജസ്റ്റീസ് യു.യു. ലളിത് പിന്മാറി. സുന്നി വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം.
ബെഞ്ചില്‍ പുതിയ അംഗത്തെ ഉള്‍പ്പെടുത്തുമെന്നും ചീഫ് ജസ്റ്റീസ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. അതേസമയം, കേസില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കില്ലെന്നും അന്തിമ വാദത്തിന്റെ തീയതിയും സമയവുമേ ഇന്നു തീരുമാനിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
