കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ നടത്തിയ പ്രസംഗത്തിലാണ് കൊല്ലം തുളസി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനു പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.
