മുംബൈ: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. സംവരണം രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള നാടകം മാത്രമാണെന്ന് മുഖപത്രം സാംമ്നയില്‍ വിമര്‍ശിച്ചു.
അധികാരത്തിലിരിക്കുന്നവര്‍ പരാജയപ്പെട്ടുവെന്ന് സ്വയം തോന്നുന്പോഴാണ് സംവരണ രാഷ്ട്രീയം കളിക്കാനിറങ്ങുന്നത്. വോട്ടു തേടാനുള്ള ഇത്തരം നീക്കങ്ങള്‍ വില കുറഞ്ഞ തന്ത്രങ്ങളാണെന്നും ശിവസേന വ്യക്തമാക്കുന്നു.
തൊഴിലില്ലായ്മ കുറയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി തൊഴിലവസരങ്ങള്‍ കുറഞ്ഞുവരികയാണെന്നും സാംമ്നയില്‍ ശിവസേന വിമര്‍ശിക്കുന്നു.
