ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറു ആഴ്ചത്തേക്ക് മാറ്റി

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറു ആഴ്ചത്തേക്ക് മാറ്റി. കേസിലെ മൂന്നാം പ്രതിയും കെ.എസ്. ഇ. ബി മുന്‍ ചെയര്‍മാനുമായ ആര്‍ ശിവദാസന്റെ ആവശ്യ പ്രകാരമാണ് കേസ് മാറ്റിയത്.

സി.ബി.ഐ യുടെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ശിവദാസന്‍ അപേക്ഷ നല്‍കിയിരുന്നു. ജസ്റ്റിസ് മാരായ എന്‍ വി രമണ, മോഹന ശാന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജിയും ലാവലിന്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *