ദുബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യു.എ.ഇയില്‍ രാജകീയ വരവേല്‍പ്പ് . രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഐ ഡിയ ഒഫ് ഇന്ത്യ സാംസ്കാരിക സമ്മേളനത്തില്‍ പങ്കുചേരുന്നതിനാണ് രാഹുല്‍ എത്തിയത്. വ്യാഴാഴ്ച വൈകീട്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ സംഘമാണ് രാഹുലിനെ വരവേറ്റത്. ഡോ.സാം പിത്രോഡയും അദ്ദേഹത്തിനൊപ്പമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ. സുധാകരന്, എം.കെ. രാഘവന്, ആന്റോ ആന്റണി, ടി. സിദ്ദീഖ്, പ്രവീന്‍ കുമാര്‍, ഹിമാന്‍ഷു വ്യാസ്, ആരതി കൃഷ്ണ, മന്‍സൂര്‍പള്ളൂര്‍, ബഷീര്‍ രണ്ടത്താണി, മധുയാക്ഷി, റീജന്‍സി ഗ്രൂപ്പ് മേധാവി ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന് തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.
കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി പത്തു മിനിറ്റ് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജുമേറയിലെ ഹോട്ടലിലേക്ക് രാഹുല്‍ പുറപ്പെട്ടത്. ഇന്ന് വൈകീട്ട് 4.30ന് ദബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ രാഹുല്‍ പൊതുജനങ്ങളോട് സംസാരിക്കും. അബൂദബിയില്‍ ശൈഖ് സായിദ് ഗ്രാന്റമോസ്കിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ഇന്ത്യന്‍ വാണിജ്യ നായകരുടെ സംഗമങ്ങളിലും രാഹുല്‍ പങ്കെ ടുക്കും. ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസുഫലി, ഫിനേബ്ലര്‍ മേധാവി ഡോ.ബി.ആര്.ഷെട്ടി എന്നിവരുടെ നേതൃത്വത്തില്‍ അബൂദബിയിലാണ് ശനിയാഴ്ച യു.എ.ഇയിലെ വ്യവസായ നായകര്‍ രാഹുലിന് സ്വീകരണം ഒരുക്കിയിരിക്കുന്നത്. രാഹുലിന്റെ സ്വീകരണവുമായി ബന്ധപ്പെട്ട് ദുബായില്‍ കര്‍ശന സുരക്ഷാ സന്നാഹങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
