മുഖ്യമന്ത്രി വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും വിശ്വാസങ്ങളെ ചവിട്ടി മെതിച്ച്‌ അവിശ്വാസം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വിശ്വാസികളെ വെല്ലു വിളിക്കാന്‍ വര്‍ഗ്ഗീയ മതില്‍ ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികള്‍ പാതി വഴിയിലാണെന്നും പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *