കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ല്‍: കെ​എ​സ്‌ആ​ര്‍​ടി​സി വ​ഴു​തി​ക്ക​ളി​ക്കു​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി. എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട കേ​സി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി വ​ഴു​തി​ക്ക​ളി​ക്കു​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് വി​മ​ര്‍​ശ​നം. 

കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ പു​റം​വാ​തി​ല്‍ നി​യ​മ​നം ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു. സ്ഥി​രം ക​ണ്ട​ക്ട​ര്‍​മാ​രെ നി​യ​മി​ച്ച​തി​ന്‍റെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ കെ​എ​സ്‌ആ​ര്‍​ടി​സി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *