ഷാര്‍ജ: രാജ്യത്ത് പ്രയപൂര്‍ത്തിയാവാത്ത സ്വന്തം മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച അമ്മയ്ക്ക് യുഎഇ കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും ഒരു വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രധാന പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
രാജ്യത്തെ ലൈംഗിക തൊഴിലാളിയായ സ്ത്രീയാണ് ഷാര്‍ജയില്‍ 17 വയസുള്ള മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചത്. ഇക്കാര്യം ഇവര്‍ തന്നെ തന്റെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. 50,000 ദിര്‍ഹവും സ്വര്‍ണ്ണ നെക്ലേസും നല്‍കുന്നവര്‍ക്ക് മകളുമായി ആദ്യ ലൈംഗിക ബന്ധത്തിനുള്ള അവസരം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത് സംബന്ധിച്ച വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ പൊലീസ് ഇവരെ പിടികൂടിയത്.
