ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കേരളത്തിന് പുറത്തേയ്ക്ക് സ്ഥലംമാറ്റം

കോട്ടയം: പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിവിധ സ്ഥലങ്ങളിലേയ്ക്ക് മാറ്റി. സമരനേതാവ് സിസ്റ്റര്‍ അനുപമയെ പഞ്ചാപിലേയ്ക്കാണ് മാറ്റിയത്.

അഞ്ചു കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങലിലേയ്ക്കാണ് മാറ്റിയത്. അനുപമ, ജോസഫിന്‍, ആല്‍ഫി, നീന, റോസ് തുടങ്ങിയ കന്യാസത്രീകളെയാണ് സ്ഥലംമാറ്റിയത്. കേരളത്തിന് പുറത്തേയ്ക്ക് മാറ്റിയത് കേസ് ദുര്‍ബലപ്പെടുത്താനെന്നും ഇത് പ്രതികാര നടപടിയാണെന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *