കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

ന​​യ്റോ​​ബി: കെ​​നി​​യ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ ന​​യ്റോ​​ബി​​യി​​ലെ ഹോ​​ട്ട​​ല്‍ സ​​മു​​ച്ച​​യ​​ത്തി​​ല്‍ ചൊ​​വ്വാ​​ഴ്ച സോ​​മാ​​ലി​​യ​​യി​​ലെ അ​​ല്‍​​ഷ​​ബാ​​ബ് ഭീ​​ക​​ര​​ര്‍ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. 

ഹോ​​ട്ട​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന 700 പേ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ച്ചെ​​ന്നും അ​​ഞ്ചു ഭീ​​ക​​ര​​രെ വ​​ധി​​ച്ചെ​​ന്നും കെ​​നി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഉ​​ഹ്റു കെ​​നി​​യാ​​റ്റ ടി​​വി പ്ര​​സം​​ഗ​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. 

20 മ​​ണി​​ക്കൂ​​ര്‍ നേ​​ര​​ത്തെ പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷ​​മാ​​ണു സൈ​​ന്യ​​ത്തി​​ന് ഭീ​​ക​​ര​​രെ അ​​മ​​ര്‍​​ച്ച ചെ​​യ്ത് ഉ​​പ​​രോ​​ധം അ​​വ​​സാ​​നി​​പ്പി​​ക്കാ​​നാ​​യ​​ത്. 2013ല്‍ ​​ന​​യ്റോ​​ബി​​യി​​ലെ വെ​​സ്റ്റ്ഗേ​​റ്റ് മാ​​ളി​​ല്‍ അ​​ല്‍​​ഷ​​ബാ​​ബ് ന​​ട​​ത്തി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ല്‍ 71 പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടു.​​ സോ​​മാ​​ലി​​യ​​ന്‍ സ​​ര്‍​​ക്കാ​​രി​​നെ സ​​ഹാ​​യി​​ക്കാ​​നാ​​യി സൈ​​ന്യ​​ത്തെ അ​​യ​​ച്ച​​തി​​നു പ്ര​​തി​​കാ​​ര​​മാ​​യാ​​ണ് മാ​​ളി​​ല്‍ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

Leave a Reply

Your email address will not be published. Required fields are marked *