യുഎഇയില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ തുടങ്ങി ; ഫെബ്രുവരി 14 വരെ തുടരും

അബുദാബി: ഹജ്ജ് തീര്‍ഥാടകര്‍ക്കായി യുഎഇ സജ്ജമാകുന്നു . ഈ വര്‍ഷം യുഎഇയില്‍ നിന്ന് ഹജ്ജിനു പോകാനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

അടുത്തമാസം 14 വരെ രജിസ്‌ട്രേഷന്‍ തുടരും. അബുദാബിക്കു പുറമേ ദുബൈ എമിറേറ്റിലെ എല്ലാ മതകാര്യ വകുപ്പ് കാര്യാലയങ്ങളിലും ഷാര്‍ജയിലും രജിസ്‌ട്രേഷനു സൗകര്യമുണ്ടെന്നു മതകാര്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ 15 കാര്യാലയങ്ങളാണ് മതകാര്യ വകുപ്പിനുള്ളത്.

രാവിലെ 7 മുതല്‍ 2 വരെ അപേക്ഷകള്‍ സ്വീകരിക്കും. തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടുമായാണ് അപേക്ഷിക്കേണ്ടത്. സ്വദേശികളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് മുന്‍ഗണന. ഈ വര്‍ഷം ഓഗസ്റ്റ് 12 ന് ആയിരിക്കും ബലി പെരുന്നാള്‍. (ഹിജ്‌റ വര്‍ഷം 1440 ദുല്‍ഹജ്ജ് 10 ). ദുല്‍ഹജ്ജ് 8 മുതല്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. യുഎഇയില്‍ ഹജ്ജ് ഉംറ ഏജന്‍സികള്‍ വഴിയാണ് മതകാര്യ വകുപ്പ് തീര്‍ത്ഥാടന കാര്യങ്ങള്‍ ക്രമീകരിക്കുന്നത്.

സ്വദേശികളില്‍ ഹജ്ജിനു പോകാന്‍ സാമ്ബത്തിക ശേഷി ഇല്ലാത്തവരെ സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനങ്ങള്‍ സഹായിക്കും. പ്രായമേറിയവര്‍, വിധവകള്‍, വരുമാനം കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന. നേരത്തെ ഹജ്ജ് ചെയ്തിട്ടില്ലെന്നതാണ് അവസരം ലഭിക്കാനുള്ള പ്രധാനവ്യവസ്ഥ. 40 വയസില്‍ കൂടുതലുണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *