നിലമ്പൂര്‍: ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. പോലീസാണ് നിലന്പൂരില്‍നിന്ന് സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം കടത്തിയ പട്ടാന്പി സ്വദേശി വിനീഷിനെയും സ്വര്‍ണം വില്ക്കാന് ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി മുജീബ് റഹ്മാനെയും പോലീസ് അറസ്റ്റു ചെയ്തു.
സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിലെ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തിയിരുന്നില്ല.
