മമതാ ബാനര്‍ജിയുടെ യുണൈറ്റഡ് ഇന്ത്യ റാലിക്ക് പിന്തുണയറിയിച്ച്‌ രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ യുണൈറ്റഡ് ഇന്ത്യ റാലിക്ക് പിന്തുണയറിയിച്ച്‌ രാഹുല്‍ ഗാന്ധിയുടെ കത്ത്. പ്രതിപക്ഷം മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മമതാ ദിയെന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ പറയുന്നത്.

‘ഈ ഐക്യപ്രകടനത്തില്‍ എന്റെ പൂര്‍ണമായ പിന്തുണ മമതാ ദിയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഒരുമിച്ച്‌ നിന്ന് നമ്മള്‍ ശക്തമായ സന്ദേശം നല്‍കിയിരിക്കുന്നു.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തിന്റെ തൂണുകളായ സാമൂഹ്യ നീതി മതേതരത്വം എന്നിവയെ യഥാര്‍ത്ഥ ദേശീയതയ്ക്കും വികസനത്തിനും മാത്രമേ സംരക്ഷിക്കാനാവൂ എന്ന വിശ്വാസത്തിലാണ് പ്രതിപക്ഷം ഒരുമിച്ചു നിന്നത്. ജനാധിപത്യത്തിന്റെ തൂണുകള്‍ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റാലിയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പങ്കെടുക്കുന്നില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിഷേക് മനു സിങ്‌വിയും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ റാലിയില്‍ പങ്കെടുക്കും. റാലിയില്‍ മായാവതിയുണ്ടാവില്ല. മായാവതിയ്ക്കു പകരം ബി.എസ്.പി നേതാവായ സതീഷ് മിശ്ര റാലിയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *