പത്തനംതിട്ട: ശബരിമലയിലെത്തുന്ന യുവതികളുടെ വിവരം ദേവസ്വം ബോര്‍ഡ് സ്വീകരിക്കില്ലെന്ന് ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ്. വിവര ശേഖരണം ബോര്‍ഡിന്റെ പണിയല്ലെന്നു പറഞ്ഞ ശങ്കര്‍ദാസ് അത് പോലീസിന്റെയും സര്‍ക്കാരിന്റെയും ജോലിയാണെന്നും വ്യക്തമാക്കി.
ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് കാട്ടി സര്‍ക്കാര്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ശങ്കര്‍ദാസ് ഇക്കാര്യം വ്യക്തമാക്കിയത്.
