യുപിയില്‍ പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പശുവിന്റെ സംരക്ഷണത്തിന് വേണ്ടി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

പശുക്കള്‍ക്ക് വേണ്ടിയുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനായിട്ടാണ് മദ്യത്തിന് സെസ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തിരിക്കുന്നത്.

മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നതോടെ 155 കോടി രൂപ പിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. യുപി മന്ത്രി ശ്രീകാന്ത് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനാണ് സെസ് ഏര്‍പ്പെടുത്തുന്നത്. സെസ് ഏര്‍പ്പെടുത്തുന്നതോടെ ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ വരെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *