പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ബിജെപി നേതാവ് കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാന്നി മജിസ്ട്രേറ്റ് ഹര്‍ജി തള്ളിയത്. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
