ക​ന​യ്യ​കു​മാ​ര്‍ കേ​സ്; പോ​ലീ​സി​ന് ഡ​ല്‍​ഹി കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം

ന്യൂ​ഡ​ല്‍​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ (ജെ​എ​ന്‍​യു) മു​ന്‍ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ന​യ്യ കു​മാ​റി​നെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ ഡ​ല്‍​ഹി പോ​ലീ​സി​ന് ഡ​ല്‍​ഹി കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. 

നി​യ​മ​വ​കു​പ്പി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യെ​യാ​ണ് ഡ​ല്‍​ഹി കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്. എ​ന്തു​കൊ​ണ്ടാ​ണ് അ​നു​മ​തി വാ​ങ്ങാ​തെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. പ​ത്ത് ദി​വ​സ​ത്തി​ന​കം അ​നു​മ​തി വാ​ങ്ങി ന​ല്‍​കാ​മെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. അ​നു​മ​തി​ക്കാ​യി ഫെ​ബ്രു​വ​രി ആ​റ് വ​രെ കോ​ട​തി ഡ​ല്‍​ഹി പോ​ലീ​സി​നു സ​മ​യം അ​നു​വ​ദി​ച്ചു.

രാ​ജ്യ​ദ്രോ​ഹ​ക്കേ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യ ശേ​ഷ​മേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​വു എ​ന്നാ​ണ് ക്രി​മി​ന​ല്‍ ന​ട​പ​ടി ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ. കേ​സി​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് ക​ന​യ്യ​കു​മാ​ര്‍ അ​ട​ക്കം പ​ത്ത് പേ​ര്‍​ക്കെ​തി​രെ ഡ​ല്‍​ഹി പോ​ലീ​സ് പ​ട്യാ​ല കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. 1200 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് കോ​ട​തി​യി​ല്‍ പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച​ത്.

ക​ന​യ്യ കു​മാ​ര്‍, ഉ​മ​ര്‍ ഖാ​ലി​ദ്, അ​നി​ര്‍​ബ​ന്‍ ഭ​ട്ടാ​ചാ​ര്യ തു​ട​ങ്ങിയവര്‍ക്കെതിരെയാണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ദ്രോ​ഹ​ത്തി​നു പു​റ​മേ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യും ക​ള്ള​രേ​ഖ ച​മ​യ്ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളും പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ണ്ട്. 

പാ​ര്‍​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ക്കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ അ​ഫ്‌​സ​ല്‍ ഗു​രു​വി​ന് ജെ​എ​ന്‍​യു​വി​ല്‍ അ​നു​സ്മ​ര​ണം ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ന​യ്യ കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. 2016 ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

Leave a Reply

Your email address will not be published. Required fields are marked *