മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ “എ​ക്സ്പ​യ​റി ഡേ​റ്റ്’ ക​ഴി​ഞ്ഞു; റാ​ലി​യി​ല്‍ ആ​ഞ്ഞ​ടി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ച്ച റാ​ലി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്നും ബി​ജെ​പി ഭ​ര​ണ​കാ​ല​ത്ത് രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ വേ​ദി​യി​ലി​രു​ത്തി മ​മ​ത പ​റ​ഞ്ഞു.

ഇ​ത് പ്ര​തി​പ​ക്ഷ ഐ​ക്യ​മു​ന്ന​ണി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട സ​മ​യ​മ​ല്ല. അ​ത് പി​ന്നീ​ട് ച​ര്‍​ച്ച ചെ​യ്യാം. ബി​ജെ​പി​യെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ആ​വ​ശ്യം. വ​ര്‍​ഷ​ങ്ങ​ളാ​യി രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ച്ച ബി​ജെ​പി ഇ​പ്പോ​ള്‍ പി​ന്നോ​ക്കം പോ​കു​ക​യാ​ണ്. എ​ന്തു വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യാ​ലും ന്ധ​അ​ച്ഛാ​ദി​ന്‍’ തി​രി​ച്ചു​കി​ട്ടി​ല്ല- ഏ​റ്റ​വും ഒ​ടു​വി​ലാ​യി റാ​ലി​യി​ല്‍ പ്ര​സം​ഗി​ച്ച മ​മ​ത പ​റ​ഞ്ഞു.

ബി​ജെ​പി​യെ ഒ​ഴി​വാ​ക്കി രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ എ​ന്ന​താ​ണ് ഇ​ന്നു ന​ട​ത്തി​യ ച​രി​ത്ര​പ​ര​മാ​യ റാ​ലി​യു​ടെ സ​ന്ദേ​ശ​മെ​ന്ന് മ​മ​ത യോ​ഗ​ത്തി​നു​ശേ​ഷം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. 15 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ നേ​താ​ക്ക​ള്‍ മ​മ​ത​യു​ടെ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *