പാക്കിസ്ഥാന് പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യം മോദി അഞ്ച് വര്‍ഷം കൊണ്ട് ചെയ്തെന്ന് അരവിന്ദ് കെജ്റിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയും ആഞ്ഞടിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ രംഗത്ത്. പാക്കിസ്ഥാന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്ത കാര്യം മോദിയും അമിത് ഷായും ചേര്‍ന്ന് അഞ്ച് വര്‍ഷം കൊണ്ട് ചെയ്ത് കാണിച്ചെന്ന് കെജ്റിവാള്‍ പറഞ്ഞു. അവര്‍ രാജ്യത്ത് മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മില്‍ വേര്‍തിരിച്ചു. മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കളെ അണിനിരത്തി വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണം. ഇനിയും അവര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യം തകരും. അതുകൊണ്ടുതന്നെ രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെ തോല്‍പ്പിക്കണം. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കളെ രംഗത്തിറക്കുന്നതിനും മോദിയും അമിത് ഷായും ശ്രമിച്ചു. രാജ്യത്ത് ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന രാഷ്ട്രീയം കളിക്കാന്‍ ബി.ജെ.പിയെ അനുവദിക്കരുതെന്നും കെജ്റിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *