വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും അത് കൊണ്ട് തന്നെയാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . പ്രതിഷേധക്കാര്‍ക്ക് കോടതിയ്‌ക്കെതിരെ നീങ്ങാന്‍ കഴിയാത്ത സാഹചര്യമായതു കൊണ്ടാണ് സര്‍ക്കാരിനെതിരെ നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു പരിഹാരം കാണുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം അറിയികയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *