കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ യു.എല്‍.സി.സി ഫൗണ്ടേഷന് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള 25 വയസ്സിന് മുകളിലുള്ളവര്‍ക്കായി ആരംഭിച്ച ജൈവപച്ചക്കറിയുടെ വിളവെടുപ്പ് കൃഷി അസി. ഡയറക്ടര്‍ എസ്.ഷീല ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലത്തുള്ള നായനാര്‍ ബാലികാസദനത്തിന്റെ 80 സെന്റ് സ്ഥലത്താണ്് പച്ചക്കറി കൃഷി നടത്തിയിരുന്നത്. ചീര,പയര്‍, കക്കിരി, വെള്ളരി, വെണ്ട,പാവയ്ക്ക,പടവലം, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. ഇവിടെയുള്ള ഭിന്നശേഷിക്കാരായ 22 പേരുടെ മേല്‍നോട്ടത്തിലാണ് കൃഷി നടത്തിയത്. 14 വര്‍ഷമായി കാട് മൂടി കിടന്നിരുന്ന സ്ഥലത്താണ് പച്ചക്കറി വിളഞ്ഞത്. ജൈവകൃഷിക്ക് പുറമെ പെനോയില്, സോപ്പ്, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം തുടങ്ങിയവയിലും ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. പാലക്കാട് ആലത്തൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ നിന്നാണ് പച്ചക്കറി വിത്തുകള്‍ കൊണ്ടുവന്നത്. നിറവ് വേങ്ങേരിയുടെ സഹകരണത്തോടെയായിരുന്നു ജൈവവളം തയ്യാറാക്കിയിരുന്നത്. പ്രോവിഡന്‍സ് കോളേജിലെ എന്‍.എസ്. എസ് വളണ്ടിയര്‍മാരുടെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ അസി. അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ സാലി, മലബാര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. എ. ലളിത, മലബാര്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുശില നായര്‍, അഡ്വ. സി. ജെ. റോബിന്, യു.എല്‍.സി.സി ഡയറക്ടര്‍ എം.എം സുരേന്ദ്രന് , യു.എല്‍.സി.സി വൈസ്.പ്രസിഡന്റ് വി.കെ.അനന്തന്, യു.എല്‍.സി.സി അഡൈ്വസര്‍ ഫിലിപ്പ് കെ.ആന്റണി, എച്ച.ആര് മാനേജര്‍ എ.അഭിലാഷ് ശങ്കര്‍, കോഓര്ഡിനേറ്റര്സികെസോമന്, നിറവ് പ്രസിഡന്റ് ബാബു, നായനാര്‍ ബാലികാ സദനം സെക്രട്ടറി സികെ. ഹരീന്ദ്രനാഥ്, പഞ്ചാബ് നാഷണല്‍ ബാങ്ക് സീനിയര്‍ പ്ലാനിംഗ് ഓഫീസര്‍ സൗമ്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് നടക്കാവ് ബ്രാഞ്ച് മാനേജര്‍ മുരളികൃഷ്ണന്, പ്രോവിഡന്‍സ് കോളേജ് അധ്യാപകരായ ജൂലി , സിനി തുടങ്ങിയവര്‍ പങ്കെടുത്തു.
