പിറവം പള്ളിത്തര്‍ക്ക കേസ് ഹൈക്കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്.
കേസ് പരിഗണിക്കുന്ന മൂന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ പിന്മാറിയിരുന്നു. ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി.വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ജഡ്ജിമാര്‍ അഭിഭാഷകര്‍ ആയിരിക്കെ പള്ളി കേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് യാക്കോബായ വിഭാഗത്തിന് ആരോപണത്തെത്തുടര്‍ന്നാണ് ജഡ്ജിമാര്‍ പിന്മാറിയത്. ജസ്റ്റിസ് ഹരിലാല്‍ ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കുന്നത്.
