മുംബൈ: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്ക് 25 ലക്ഷം രൂപ പിഴ വിധിച്ച് കോടതി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും ബിസിനസുകാരിയുമായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്ന് മുംബൈ സ്വദേശിയായ യുവവ്യവസായിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുക്കുകയായിരുന്നു. ഇത് വ്യാജമെന്ന് കോടതി കണ്ടെത്തി.
നേരത്തെ നേഹയുടെ കമ്ബനിയും ആരോപണ വിധേയന്റെ കമ്ബനിയും തമ്മില്‍ ട്രേഡ് മാര്‍ക്കിനെച്ചൊല്ലി നിയമപരമായി പോരാട്ടം നടന്നിരുന്നു. കേസില്‍ ആരോപണ വിധേയന് അനൂകുലമായ വിധി വന്നത് നേഹ ഗാന്ധിറെ ചൊടിപ്പിച്ചു. ഇതോടെയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാജ പരാതിയുമായി ഇവര്‍ പോലീസിനെ സമീപിച്ചത്. പരാതി വ്യാജമാണന്ന് പറഞ്ഞ് കമ്ബനി ഉടമയും കോടതിയെ സമീപിച്ചു. വിചാരണ വേളയില്‍ തനിക്ക് തോന്നിയ പകയാണ് പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് നേഹ ഗാന്ധിര്‍ കോടതിയില്‍ സമ്മതിച്ചു.
വനിതാ സംരക്ഷണ നിയമങ്ങളെ പരാതിക്കാരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ നോക്കിയെന്നും കോടതി കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് 25 ലക്ഷം രൂപയുടെ പിഴ യുവതിക്കെതിരെ കോടതി ചുമത്തിയത്. ഇത്തരം വ്യാജ പരാതികള്‍ സത്യസന്ധമായ പരാതികളെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
