തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുള്ള നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍ക്കു രൂപം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്. റീബില്‍ഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്
കേരളത്തിന്റെ പുനര്നിമാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തിയെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. കേരള ജനതയോട് എന്തിനാണ് ഈ ക്രൂരതയെന്നു ചോദിച്ച മന്ത്രി, സംസ്ഥാനങ്ങളുടെ താല്പര്യം പരിഗണിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും ചൂണ്ടിക്കാട്ടി. പ്രളയത്തില്‍നിന്ന് കരകയറ്റാന്‍ 3000 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. മറ്റു രാജ്യങ്ങള്‍ നല്കിയ വാഗ്ദാനം കേന്ദ്രം നിഷേധിച്ചു. വായ്പയെടുക്കാനും അനുവാദം തന്നില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി.
