യുവനടിയെ ആക്രമിച്ച കേസ്: മാര്‍ച്ച്‌ 6 ലേക്ക് മാറ്റി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്‌ളീലദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച്‌ ആറിനു പരിഗണിക്കാന്‍ മാറ്റി. പ്രതിയായ നടന്‍ ദിലീപ് കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കേസിന്റെ വിചാരണയ്ക്ക് വനിതാജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഈ ഹര്‍ജികളില്‍ തീര്‍പ്പായാലേ വിചാരണ നടപടികള്‍ തുടങ്ങാനാവൂ. ഇതു കണക്കിലെടുത്താണ് തുടര്‍ നടപടികള്‍ മാര്‍ച്ചിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *