തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സന്പദ്ഘടന മുരടിപ്പിനെ അഭിമുഖീകരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നത് സാന്പത്തിക മുരടിപ്പ് വര്‍ധിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടിക്കു കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല, ഇതിന്റെ നടത്തിപ്പിലെ പാളിച്ചകള്‍ പ്രശ്നമാണ്. ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ പരിശോധന അസാധ്യമാണ്. കിട്ടുന്ന നികുതി വാങ്ങി പെട്ടിയില്‍വച്ച് സ്വസ്ഥമായി ഇരിക്കാനേ നികുതി വകുപ്പിനു കഴിയുന്നുള്ളു. ഇതുകൊണ്ടുതന്നെ ചെലവുചുരുക്കല്‍ എന്നത് ആത്മഹത്യാ പരമാണെന്നും മന്ത്രി പറഞ്ഞു.
ഗള്‍ഫ് വരുമാനം കുറയുമെന്നുംച ഇത്തരവണ ബജറ്റില്‍ ചെലവ് 13.88 ശതമാനം വര്‍ധിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
