ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ല; വിജയമോ തോല്‍വിയോ അല്ല പ്രധാനമെന്ന് നെലോ വിന്‍ഗാഡ

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ആത്മാര്‍ത്ഥത ഇല്ലെന്ന വിമര്‍ശനവുമായ് പുതിയ പരിശീലകന്‍ നെലോ വിന്‍ഗാഡ. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്. ഇതാണ് വിന്‍ഗാഡയെ പ്രകോപിപ്പിച്ചത്.

ഡല്‍ഹിയുടെ ഗുണം കൊണ്ടല്ല, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ അലക്ഷ്യമായ പാസുകള്‍ കൊണ്ടാണ് എതിര്‍ ടീം വിജയം കൈവരിച്ചതെന്ന് കോച്ച്‌ പറയുന്നു. വിജയമോ തോല്‍വിയോ അല്ല പ്രധാനം. കളിയില്‍ ആത്മാര്‍ത്ഥമായി പോരിടാനാണ് പഠിക്കേണ്ടത്. അത് ഈ താരങ്ങള്‍ക്ക് ആകുന്നില്ല, തന്റെ ആദ്യ മത്സരത്തില്‍ എടി കെയ്ക്ക് എതിരെ കളിച്ച ടീമിനെ അല്ല ഇന്നലെ കണ്ടത് എന്നും അദ്ദേഹം പറഞ്ഞു.ലാല്‍റുവത്താര ഇന്നലെ ചുവപ്പ് അര്‍ഹിച്ചുരുന്നു എന്നും റഫറിയുടെ തീരുമാനം ശരിയാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *